തിരുവനന്തപുരം:സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ട് ദിവസങ്ങളിലായി സ്വർണ്ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. മാർച്ച് 31- നും, ഏപ്രിൽ ഒന്നിനും ഒരു പവൻ സ്വർണ്ണത്തിന് 44,000 രൂപയാണ് വില.
മാർച്ച് മാസത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 2,270 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മാർച്ച് 18, 19 തീയതികളിൽ സംസ്ഥാനത്തെ സർവകാല റെക്കോർഡിലായിരുന്നു സ്വർണ്ണവില. രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിന്റെ വിപണിയിലും പ്രതിഫലിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 77.70 രൂപയാണ് ഇന്നത്തെ നിരക്ക്. 8 ഗ്രാം വെള്ളിയുടെ വില 621.60 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.

