Monday, May 6, 2024
spot_img

സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഉയർന്ന സ്വർണ വില; പവന് ഇന്ന് കൂടിയത് 160 രൂപ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്. ഒരു പവന് ഇന്ന് കൂടിയത് 160 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 36,960 രൂപയായി വർദ്ധിച്ചു. കഴിഞ്ഞ ശനിയാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. അതിന് ശേഷം ഇന്ന് ഉച്ച വരെ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4620. 20 രൂപയാണ് ഇന്ന് കൂടിയത്. ശനിയാഴ്ച 50 രൂപ കുറഞ്ഞിരുന്നു.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3810 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 90 രൂപയാണ്.

Related Articles

Latest Articles