Wednesday, May 15, 2024
spot_img

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ് ഇന്ന് വില വീണ്ടും കൂടിയത്.

ഇന്ന് പവന് 160 രൂപ വര്‍ധിച്ച്‌ 38,400 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4800 രൂപയുമായി. ഇന്നലെ 4780 രൂപയായിരുന്നു ഗ്രാമിന് വില. പവന് 38,240 രൂപയും.

ഏപ്രില്‍ 1 ന് ഒരു പവന്‍ സ്വര്‍ണത്തിന് 38,480 രൂപയായിരുന്നു വില. ഈ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. ഏപ്രില്‍ 2,3 തീയതികളില്‍ 38360 രൂപയായിരുന്നു പവന്റെ വില.

Related Articles

Latest Articles