Thursday, May 23, 2024
spot_img

പ്രാർത്ഥനയ്ക്ക് ശേഷം കല്ലേറ്! ജിഹാദികൾക്ക് എട്ടിന്റെ പണികൊടുത്ത് യോഗി സർക്കാർ

ഉത്തർപ്രദേശിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പല ജില്ലകളിലും കല്ലെറിയുകയും ആക്രമിക്കുകയും ചെയ്ത മതവാദികൾക്കെതിരെ ശക്തമായ നിലപാടുമായി യോഗി സർക്കാർ. ബുൾഡോസറുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കിയിരിക്കുകയാണ് ഭരണകൂടം. ശനിയാഴ്ച രാവിലെ കാൺപൂർ അക്രമത്തിന്റെ സൂത്രധാരൻ ഹയാത്ത് സഫർ ഹാഷ്മിയുടെ സഹായി മുഹമ്മദ് ഇഷ്തിയാക്കിന്റെ അനധികൃതമായി പണിത കെട്ടിടം തകർത്തു. കാൺപൂർ ഡെവലപ്‌മെന്റ് അതോറിറ്റി (കെഡിഎ), അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പോലീസ് സേനയ്‌ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു.

ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഈ കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്നും ഇത് പൊളിക്കുന്നതിനുള്ള ഉത്തരവ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നുവെന്നും പറയുന്നു. സ്വരൂപ് നഗറിലെ കെഡിഎ സെക്രട്ടറിയുടെ ബംഗ്ലാവിന് മുന്നിൽ ഇഷ്‌തിയാഖ് അനധികൃതമായാണ് കെട്ടിടം നിർമിച്ചത്. ഈ കെട്ടിടം പൊളിക്കാൻ 4 ബുൾഡോസറുകൾ വിന്യസിച്ചു. 2022 ജൂൺ 3 ലെ കാൺപൂർ അക്രമത്തിന്റെ മുഖ്യ സൂത്രധാരൻ ഹയാത്ത് സഫർ ഹാഷ്മി മുഹമ്മദ് ഇഷ്തിയാക്കിന്റെ അടുത്ത ബന്ധുവാണെന്ന് പറയപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഹഷ്മി, ജാവേദ് അഹമ്മദ് ഖാൻ, മുഹമ്മദ് റാഹിൽ, മുഹമ്മദ് സൂഫിയാൻ എന്നിവരെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ, സമരത്തില്‍ പങ്കെടുത്തവരുടെ വീട് പൊളിക്കാന്‍ പ്രയാഗ് രാജ് വികസന അതോറിറ്റി തീരുമാനിച്ചു. വീടൊഴിഞ്ഞുപോകണമെന്നും വൈകാതെ ബുള്‍ഡോസര്‍ എത്തുമെന്നും കാണിച്ച് വീടുകള്‍ക്ക് മുമ്പില്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചു. സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പോലീസ് പറയുന്ന വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ വീട്ടിലെ ഗേറ്റില്‍ നോട്ടീസ് പതിച്ചു. പ്രയാഗ് രാജിലെ അതാല ഏരിയയിലാണ് ജാവേദിന്റെ വീട്.

വീട് ചട്ടം ലംഘിച്ചു നിര്‍മിച്ചുവെന്നും പൊളിച്ചുനീക്കുമെന്നും നോട്ടീസില്‍ പറയുന്നു. വീടിന് മുമ്പില്‍ പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. ഈ വര്‍ഷം മെയ് 5ന് ജാവേദിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഒഴിഞ്ഞുപോകണമെന്നാണ് പുതിയ നിര്‍ദേശം. ബിജെപി നേതാവിനെതിരായ പ്രതിഷേധം ശക്തിപ്പെട്ടത് അത്താലയില്‍ നിന്നാണ്. തൊട്ടുപിന്നാലെയാണ് വീട് പൊളിക്കുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഹമ്മദ് ജാവേദിനെ ഗുണ്ടാ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles