Monday, April 29, 2024
spot_img

മുത്തൂറ്റിൽ പട്ടാപ്പകൽ കൊള്ള: 55 കിലോ സ്വർണം കവർന്നു

ഹാജിപുർ: ബിഹാറിലെ ഹാജിപൂരിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ വാൻ കവർച്ച. ആയുധധാരികളായ സംഘം പട്ടാപ്പകൽ ശാഖയിൽ അതിക്രമിച്ചുകയറിയാണ് കൊള്ള നടത്തിയത്.

ഇവർ ശാഖയിൽ സൂക്ഷിച്ചിരുന്ന 55 കിലോഗ്രാം സ്വർണം കൊള്ളയടിച്ചു. ഹാജിപുരിലെ മുത്തൂറ്റ് ഫിനാൻസ് കോ ബ്രാഞ്ചിലാണ് സംഭവം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Latest Articles