കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ (Kannur Airport) വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണമാണ് പിടിക്കൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മുഹമ്മദ് റാഫി, ആയിഷ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 2360 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ മുഹമ്മദ് റാഫിയില്‍ നിന്ന് 1100 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാര്‍ വാഷറിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ആയിഷയില്‍ നിന്ന് 1432 ഗ്രാം സ്വര്‍ണം പിടിച്ചു. മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ആറു ഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്.

