Thursday, September 24, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; അമ്മയും കാമുകനും അറസ്റ്റില്‍

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും പിടിയിൽ. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു.

മിനിമോളുടെ ഭര്‍ത്താവ് 11 വര്‍ഷത്തിന് ശേഷം ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച്‌ മിനിമോള്‍ വ്യാഴാഴ്ച ഷൈജുവിനെ വിവാഹം ചെയ്തിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അതേസമയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 40 കാരിയായ ഭാര്യയാണ് മറ്റൊരാളുമായി കടന്നു കളഞ്ഞത്.കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനൊപ്പം ഒളിച്ചോടി. ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്. ഇയാൾ അൾസർ ബാധിച്ച് ജനുവരി 17 മുതൽ 26വരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭർത്താവിനെയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകനെയും ഉപേക്ഷിച്ചാണ് യുവതി പോയതെന്നാണ് പരാതിയിൽ പറയുന്നത്.തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ കഴിഞ്ഞ് ഭർത്താവിനെ വാർഡിലേക്ക് മാറ്റിയ ശേഷമാണ് യുവതി പോയത്.

Related Articles

Latest Articles