Friday, January 9, 2026

കൊച്ചിയിൽ വീണ്ടും കോടികളുടെ സ്വർണവേട്ട; 4.24 കിലോ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. വിമാനതാവളത്തിലൂടെ കടത്താൻ ശ്രമിച്ച 4.24 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. മണി വാസൻ , ബർക്കുദ്ധീൻ ഹുസൈൻ എന്നിവരെയാണ് ഡിആർഐ കസ്റ്റഡിയിലെടുത്തത്.

2.13 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇരുവരും പാന്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. അതേസമയം ദില്ലി ഗുരുഗ്രാമില്‍ നിന്ന് 2 കോടി വിലവരുന്ന 85 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടി ഇന്നലെ പിടികൂടിയിരുന്നു. വ്യത്യസ്ത യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാല് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ദക്ഷിണകൊറിയ, തായ്വാന്‍ സ്വദേശികളാണ് അറസ്റ്റിലായത്.

Related Articles

Latest Articles