Saturday, September 19, 2026

കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയായ 28കാരി തിരികെയെത്തി : പിന്നെ സംഭവിച്ചത്

നേമം: കാമുകനൊപ്പം നാട് വിട്ട ഭർതൃമതിയായ യുവതി തിരികെയെത്തി. പൂന്തുറ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഒരു മാസത്തിന് മുൻപ് വീടുവിട്ടിറങ്ങിയത്. കൊല്ലം സ്വദേശിയായ 35 കാരനായ യുവാവിനൊപ്പമാണ് യുവതി നാടുവിട്ടത്. തിരുവനന്തപുരം നഗരത്തിലെ ആശുപത്രിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്.

തിരികെയെത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അതേസമയം കുട്ടികളെ ഉപേക്ഷിച്ചു പോയതായി ഭര്‍ത്താവിന് പരാതിയില്ലാത്തതിനാല്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

Related Articles

Latest Articles