Thursday, April 25, 2024
spot_img

പാന്‍ ആധാറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കിൽ പണികിട്ടും!

ദില്ലി: പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 31ന് അവസാനിക്കും. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ മാര്‍ച്ച്‌ 31ന് അവസാനിക്കേണ്ട സമയപരിധിയാണ് ഈ മാസം 30 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസം നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാർച്ച് 31 നുള്ളിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ ആയിരം രൂപ പിഴ അടയ്ക്കേണ്ടി വരും. അടുത്ത ഘട്ടത്തിൽ പാൻ കാർഡ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരമാകും പിഴ ഈടാക്കുക.

പാൻ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട്. പാൻ സർവീസ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്തു ഇത്തരത്തിൽ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ നിന്നും 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തിൽ പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും.

Related Articles

Latest Articles