Friday, October 2, 2026

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി അന്‍സാർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഇന്ന് പുലര്‍ച്ചെ സലാം എയറിന്റെ വിമാനത്തില്‍ വന്നിറങ്ങിയ ആളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ്. തുടർന്ന് മസ്‌കറ്റില്‍ നിന്നെത്തിയ മലപ്പുറം മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അന്‍സാറിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ,സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. അതേസമയം കാപ്സ്യൂള്‍ രൂപത്തിലുള്ള നാല് പാക്കറ്റുകളില്‍ ആയിട്ടായിരുന്നു സ്വര്‍ണം ഉണ്ടായിരുന്നത്.

Related Articles

Latest Articles