Friday, September 25, 2026

‘വീണ്ടും മലദ്വാർ ഗോൾഡ്’: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി 85 ല​ക്ഷ​ത്തിന്റെ സ്വ​ര്‍ണം മലദ്വാരത്തിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമം; രണ്ട് പേർ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിൽ. ഇവരില്‍ നിന്ന് 85 ല​ക്ഷ​ത്തിന്റെ സ്വ​ര്‍ണം എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ന്‍​റ​ലി​ജ​ന്‍സ് വി​ഭാ​ഗം പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട, ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യത്.

എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ന്‍​റ​ലി​ജ​ന്‍സിന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്​ ഫ്ലൈ ​ദുബായ്-​ജി.9 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി​യ​ത്.സ്വ​ര്‍ണം പ്ര​ത്യേ​ക രീ​തി​യി​ല്‍ ഉ​രു​ക്കി മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​നായിരുന്നു ശ്ര​മം.

Related Articles

Latest Articles