Thursday, May 23, 2024
spot_img

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണ്ണവേട്ട; നാല് യാത്രക്കാരില്‍ നിന്നായി പിടികൂടിയത് 2.4 കോടി രൂപയുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. നാലുപേരില്‍ നിന്നായി അഞ്ചേമുക്കാല്‍ കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേരെയും കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള രണ്ട് പേരെയും കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തു.

എയര്‍ ഇന്ത്യയുടെ IX 354 ഫ്‌ളൈറ്റില്‍ ഷാര്‍ജയില്‍ നിന്നാണ് ഇവര്‍ എത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 2.4 കോടി രൂപയുടെ മൂല്യം വരും. മൂന്ന് കേസുകൾ ഡി ആർ ഐ നൽകിയ വിവരപ്രകാരമാണ് പിടികൂടിയത് എന്ന് എയർപോർട്ട് ഇൻന്‍റലിജൻസ് അധികൃതർ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles