Wednesday, October 21, 2026

സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തല്‍. സ്വര്‍ണവുമായി പിടിയിലായ പ്രതി സുനിലാണ് മൊഴി നല്‍കിയത്. താന്‍ പ്രകാശ് തമ്പിയുടെ അടുത്ത ബന്ധുവാണെന്നും തനിക്കൊപ്പം അര്‍ജുനും ഉമാദേവി എന്നിവരും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സുനില്‍ മൊഴി നല്‍കി.

സ്വര്‍ണക്കടത്തിന് ആയിരം ദിര്‍ഹമാണ് തന്റെ പ്രതിഫലം. 25 കിലോ സ്വര്‍ണം പിടികൂടിയ ദിവസം വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനായ വിഷ്ണു തന്നെ വിളിച്ചെന്നും സുനില്‍ മൊഴി നല്‍കി. സ്വര്‍ണം നിറച്ച സെറീനയുടെ ബാഗ് പുറത്തെത്തിക്കാന്‍ വിഷ്ണു ആവശ്യപ്പെട്ടുവെന്നും ഡിആര്‍എയ്ക്ക് സുനില്‍ മൊഴി നല്‍കി.

മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍, കഴക്കൂട്ടം സ്വദേശി സെറീന എന്നിവരെയാണ് വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായത്.

Related Articles

Latest Articles