Tuesday, September 29, 2026

മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ കണ്ട് പേടിച്ച് സഹോദരങ്ങൾ തോട്ടത്തിലൊളിച്ചു; നാല് വയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം

കുലശേഖരം: വീട്ടിൽ മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ കണ്ട് പേടിച്ച് വീടിന് അടുത്തുള്ള തോട്ടത്തിൽ ഒളിച്ച നാല് വയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം. തിരുവട്ടാറിന് സമീപം കുട്ടയ്‌ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം നടന്നത്.

മദ്യപിച്ചെത്തി സുരേന്ദ്രൻ ബഹളം വക്കാൻ തുടങ്ങിയതോടെ സുഷ്വികയും മൂത്ത സഹോദരങ്ങളും വീടിന് പുറത്തേക്ക് ഓടുകയും അടുത്തുള്ള ഒരു തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇളയ കുഞ്ഞിനെ പാമ്പ് കടിച്ചത്. പന്ത്രണ്ട് വയസ്സുകാരനായ ചേട്ടനും, ഒമ്പത് വയസ്സുകാരിയായ ചേച്ചിക്കുമൊപ്പമാണ് സുഷ്വിക ഒളിച്ചിരുന്നത്.

എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എന്തോ കടിച്ചെന്ന് പെൺകുട്ടി സഹോദരങ്ങളോട് പറയുകയായിരുന്നു. ഇവരുടെ അച്ഛനായ സുരേന്ദ്രൻ മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്‌ക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തിരുവട്ടാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles