Friday, April 26, 2024
spot_img

സ്വർണക്കടത്തിൽ തീവ്രവാദ ബന്ധവും: കേസിലെ പ്രതി മുഹമ്മദ് അലിക്ക് ഭീകരവാദ ബന്ധമെന്ന് എന്‍ഐഎ കോടതിയിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി. കേസ് ഡയറിയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളും പരിശോധിച്ച ശേഷം കോടതി 10 പ്രതികളുടെ ജാമ്യാപേക്ഷ ബുധനാഴ്ച വിശദമായ വാദംകേള്‍ക്കലിന് മാറ്റിവച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.

കസ്റ്റഡിയിലുള്ള പ്രതികള്‍ കൂടുതല്‍ സ്വര്‍ണം കടത്തുന്നതിന് ആസൂത്രണം നടത്തി വരികയായിരുന്നെന്നും കേസിലെ ഒരു പ്രതിക്ക് തീവ്രവാദബന്ധമുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഏതു പ്രതിക്കാണ് തീവ്രവാദബന്ധമെന്ന കോടതിയുടെ ചോദ്യത്തിന് തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കോടതി വെറുതെ വിട്ട മുഹമ്മദ് അലിക്കാണെന്നും അന്വേഷണ സംഘം അറിയിച്ചു.

സ്വര്‍ണക്കടത്തു കേസില്‍ 12ാം പ്രതിയാണ് ഇദ്ദേഹം. പ്രതികള്‍ സ്വര്‍ണക്കടത്തിന് ഗൂഢാലോചന നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 90 ദിവസത്തില്‍ നിന്ന് 180 ദിവസം ആക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles