Tuesday, May 14, 2024
spot_img

തലസ്ഥാന നഗരിയിൽ ആറ്റുകാൽ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം ; കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിന് വെട്ടേറ്റു

തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷാണ് ആക്രമണത്തിനിരയായത്. ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്ത് വച്ച് ഇയാളെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതീഷിന്റെ മുൻ സുഹൃത്തുക്കളായ സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ലഭിച്ച വിവരം

Related Articles

Latest Articles