Thursday, May 9, 2024
spot_img

യാത്രക്കിടയിൽ ബസ് ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം ; യാത്രക്കാരുമായി ബസ് കടയിലേക്ക് ഇടിച്ചുകയറി

കോട്ടയം : സ്വകാര്യ ബസ് ഡ്രൈവർക്ക് യാത്രക്കിടെ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ബസ് അപകടത്തിൽപ്പെട്ടു. സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് ഇരുപതോളം യാത്രക്കാർ ബസിനകത്തുണ്ടായിരുന്നു. എന്നാൽ ആർക്കും കാര്യമായ അപകടം സംഭവിച്ചില്ല.

പിറവം കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഇടിച്ചുകയറിയതിനെ തുടർന്ന് ഒരു ചായക്കട പൂർണമായി തകർന്നു. അപകട സമയത്ത് കടയിൽ ആളില്ലായിരുന്നതുകൊണ്ട് ഒരു വൻ ദുരന്തമാണ് ഒഴിവായത്. ബസ് ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles