തിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ തലക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാതലവനും കൊടും ക്രിമിനലുമായ മെന്‍റല്‍ ദീപു മരിച്ചു. 37 വയസ്സായിരുന്നു. ദീപു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഒരു വധശ്രമക്കേസിൽ ജയിലായിരുന്ന ദീപുവിനെ ജാമ്യത്തിലിറക്കിയത് സുഹൃത്തും ഗുണ്ടയുമായ അയിരൂപ്പാറ കുട്ടനാണ്. കഴിഞ്ഞ ബുധനാഴ്ച ജാമ്യത്തിലിറങ്ങിയതിൻെറ ആഘോഷം നടത്താൻ ഗുണ്ടകള്‍ ഒത്തു ചേർന്നു. ഇതിനിടെ ഗുണ്ടകള്‍ തമ്മിൽ വാക്കു തർക്കമായി.
ബിയർകുപ്പി കൊണ്ട് കുത്തുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. റോഡരികില്‍ ചോരവാര്‍ന്ന് കിടന്ന ദീപുവിനെ പോലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലുണ്ട്.

