Monday, May 13, 2024
spot_img

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ; നിയമം ആരും കയ്യിലെടുക്കരുത്; ഏറെ ദുഃഖവും നാണക്കേടും തോന്നുന്നവെന്ന്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരിച്ച് നിയമം ആരും കയ്യിലെടുക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan).

ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്നും നിയമം ആരും കയ്യിലെടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

‘രാഷ്ട്രീയ ഭിന്നത കൊലപാതകങ്ങൾക്ക് കാരണമാകരുത്. ഇത്തരം കൊലപാതകങ്ങൾ ആധുനിക സംസ്‌കാരത്തിന് ചേർന്നതല്ല. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം വേണം. സംഭവത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടും’- ഗവർണർ പറഞ്ഞു.

സംസ്ഥാനത്ത് 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നിരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും BJP ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles