Friday, May 3, 2024
spot_img

ഭീഷണിക്ക് വഴങ്ങാൻ തന്നെ കിട്ടില്ല;പ്രത്യാഘാതം ഗുരുതരമായാലും നേരിടാൻ തയ്യാർ,സർക്കാരിനെ വീണ്ടും
വെല്ലുവിളിച്ച് ഗവർണർ

തിരുവനന്തപുരം:സർക്കാരിനെയും മുഖ്യമന്ത്രിയെയും വീണ്ടും വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭീഷണിക്ക് വഴങ്ങാൻ തന്നെ കിട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കി.പ്രത്യാഘാതം എത്ര ഗുരുതരമായാലും നേരിടാൻ താൻ തയാറാണെന്നും,ഭീഷണിയൊന്നും വിലപോകില്ല എന്നും,എവിടെ വരണമെന്ന് പറഞ്ഞാൽ മതിയെന്നും ഗവർണർ വ്യക്തമാക്കി.

സംസ്ഥാന മേധാവിയെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. ഗുരുതരപ്രത്യാഘാതം എന്നുപറഞ്ഞാല്‍ അര്‍ഥം ആക്രമിക്കുമെന്നാണെന്നും വെല്ലുവിളിക്കുന്നവർക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ തിരിച്ചുപറയുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ അഴിമതി താൻ പുറത്ത് കൊണ്ട് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും,തിരുവനന്തപുരം നഗരസഭയിലെ കത്ത് നിയമന വിവാദത്തിന്റെ സത്യം എന്താണെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles