Saturday, April 20, 2024
spot_img

സംശയാസ്പദമായി അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോൺ ; വെടിവച്ച് വീഴ്ത്തി ബിഎസ്എഫ് ഉദ്യോഗസ്ഥർ

ചണ്ഡീഗഡ് : അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോൺ വെടിവച്ച് വീഴ്‌ത്തി ബിഎസ്എഫ്. പഞ്ചാബിലെ ഫിറോസ്പൂറലെ ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിലാണ് സംശയാസ്പദമായി കണ്ട ഡ്രോൺ ബിഎസ്എഫ് വെടിവച്ച് വീഴ്‌ത്തിയത്. ഇന്നലെ രാത്രി 11.25 ഓടെയാണ് സംഭവം നടന്നത്.

136 ബറ്റാലിയനിലെ ബിഎസ്എഫ് ജവാൻമാരെ വിന്യസിച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് സംശയാസ്പദമായി ഡ്രോൺ പറക്കുന്ന ശബ്ദം കേട്ടത്. പിന്നാലെ സേന വെടിയുതിർക്കുകയായിരുന്നു.ഹെക്സ-കോപ്റ്റർ ഡ്രോൺ മോഡലായ ഡിജെഐ മെട്രിസ് 300 ആർടിഎക്സായിരുന്നു പിടിച്ചെടുത്തത്.

പ്രദേശത്ത് നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം കൂടുതൽ സേനയെയും വിന്യസിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പഞ്ചാബ് അതിർത്തിയിൽ സൈന്യം വെടിവെച്ചിട്ട നാലാമത്തെ പാക് ഡ്രോണായിരുന്നു ഇത്.

Related Articles

Latest Articles