Friday, May 3, 2024
spot_img

മുഖ്യമന്ത്രിയുടേത്‌ ഭീകരവാദിയുടെ ഭാഷ; ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ

തിരുവനന്തപുരം :ചാൻസലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറെ എന്തിന് മാറ്റുന്നുവെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണം. വിസി നിയമനത്തിൽ ഇടപെടാൻ സർക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീം കോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങൾ സംസ്ഥാന നിയമനത്തിന് മുകളിലാണ്

മുഖ്യമന്ത്രി സംസാരിക്കുന്നത് ഭീകരവാദിയുടെ ഭാഷയിലാണെന്നും ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറയുന്നത് അക്രമിക്കുമെന്ന അർഥത്തിലാണ്. സംസ്ഥാനത്തിന്റെ മേധാവിയെ ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹമെന്നും ഗവർണർ പറഞ്ഞു.

Related Articles

Latest Articles