തിരുവനന്തപുരം: ഓര്‍ഡിനന്‍സ് വിവാദത്തിൽ കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം ഓർഡിനൻസ് ഭരണം നല്ലതല്ല എന്ന് താക്കീതും നൽകി. ഓർഡിനൻസ് സംബന്ധിച്ച് പഠിക്കാൻ സമയം ആവശ്യമാണ്. കണ്ണൂം പൂട്ടി എല്ലായിടത്തും ഒപ്പിടാൻ സാധ്യമല്ല. കൃത്യമായി സർക്കാർ വിശദീകരണം നൽകിയാൽ മാത്രമെ ഓർഡിനൻസ് അംഗീകരിക്കുകയുള്ളു എന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ഓര്‍ഡിനന്‍സ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. നിയമ നിർമ്മാണത്തിനായി ഒക്ടോബറിൽ നിയമസഭാ ചേരും. ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു.
കാലാവധി പൂര്‍ത്തിയാകുന്ന 11 ഓര്‍ഡിനന്‍സുകളിലാണ് ഗവര്‍ണര്‍ ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലവധി ഇന്ന് അർദ്ധ രാത്രിയോടെ അവസാനിക്കും. ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലാണ് സര്‍ക്കാരിന് പ്രധാനം. ഓര്‍ഡിന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പഴയ ലോകായുക്ത നിയമം പ്രാബല്യത്തില്‍ വരും.

