International

“ചരക്കുനീക്കത്തിന് ധാരണയായി, പാകിസ്ഥാൻ വഴി എത്തിക്കും”; അഫ്ഗാനിലേക്ക് ഭക്ഷ്യധാന്യം കയറ്റി അയയ്ക്കാനൊരുങ്ങി ഇന്ത്യ

ദില്ലി: താലിബാൻ ഭീകരർ കീഴടക്കിയതോടെ കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് അഫ്ഗാൻ ജനത. പട്ടിണിയിൽ വലയുന്ന കുട്ടികളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ നാം മാധ്യമങ്ങളിൽ കണ്ടിരുന്നു. എന്നാലിപ്പോഴിതാ അഫ്ഗാൻ ജനതയുടെ പട്ടിണി മാറ്റാൻ ഇന്ത്യയിൽ നിന്നും ഭക്ഷ്യധാന്യം ഉടൻ പുറപ്പെടുമെന്നാണ് വിവരം(After 4 months delay, Pakistan allows Indian humanitarian relief passage to Afghanistan). അടിയന്തിരാവശ്യത്തിനായി 50,000 ടൺ ഗോതമ്പാണ് ലോറികളിൽ അഫ്ഗാനിലേക്ക് നീങ്ങുന്നത്.

പാകിസ്ഥാനിലൂടെയാണ് ഗോതമ്പ് എത്തിക്കുകയെന്ന് വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. അഫ്ഗാനിലേക്കുള്ള ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കാര്യത്തിൽ രാജ്യന്തര നയതന്ത്ര നടപടികൾ പൂർത്തിയായി. ആദ്യ ഘട്ടത്തിലെ ചരക്കുനീക്കത്തിന്റെ വിശദവിവരങ്ങൾ ഉടനെ അറിയിക്കും. ആഗോള ഭക്ഷ്യ വിതരണ പദ്ധതിയുടെ ഭാഗമായി റോമിൽ നടന്ന യോഗത്തിലെ തീരുമാനമനുസരിച്ചാണ് അഫ്ഗാനിലേക്ക് ഭക്ഷ്യധാന്യം എത്തുക. മുൻതീരുമാന പ്രകാരം ഈ മാസം 22-ാം തിയതിയാണ് ചരക്കുനീക്കം നടക്കുക. അഫ്ഗാനിലെ ജനങ്ങൾക്കായി അടിയന്തിരമായി ജീവകാരുണ്യ സഹായവും എത്തിക്കാൻ ഇന്ത്യ ഒരുക്കമാണ്. മരുന്നുകളും വാക്‌സിനും അഫ്ഗാനിലേക്ക് എത്തിക്കാൻ സാധിച്ചെന്നും ബാഗ്ചി പറഞ്ഞു.

എന്നാൽ ഇതിനുമുൻപും ഇന്ത്യ ഇത്തരത്തിൽ അഫ്ഗാൻ ജനതയെ സഹായിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് ഭക്ഷ്യധാന്യങ്ങളുമായെത്തിയ ഇന്ത്യൻ ലോറികൾ പാകിസ്ഥാൻ കടത്തിവിട്ടില്ല. ഇതിനെതിരെ കനത്ത ആക്ഷേപമാണ് അന്ന് പാകിസ്ഥാനെതിരെ ഉയർന്നത്. സംഭവത്തിൽ കനത്ത പ്രതിഷേധം ഇന്ത്യയും അറിയിച്ചിരുന്നു.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

5 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

5 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

6 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

6 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

6 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

7 hours ago