Thursday, May 16, 2024
spot_img

വി എസിന്റെ വീട്ടിലെത്തി പിറന്നാള്‍ ആശംസിച്ച് ഗവര്‍ണര്‍; സന്തോഷം പങ്കുവച്ച് അച്യുതാനന്ദന്റെ മകൻ

വി എസ് അച്യുതാനന്ദന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്തെ വി എസ്സിന്റെ വസതിയിലേക്കാണ് ഗവര്‍ണര്‍ എത്തിയത്. വി എസിന് പിറന്നാള്‍ ആശംസകൾ നേർന്നാണ് അദ്ദേഹം മടങ്ങിയത്.

ഗവര്‍ണര്‍ വി എസിനെ നേരിട്ട് കണ്ടില്ലെന്ന് മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. അദ്ദേഹം ഇടക്കിടെ വിളിച്ച് അച്ഛന്റെ സുഖവിവരങ്ങളും ആരോഗ്യത്തെക്കുറിച്ചും, തിരക്കാറുണ്ടെന്ന് മകന്‍ പറഞ്ഞു.

മുന്‍പ് പിറന്നാൾ ആശംസകള്‍ അറിയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ വീട്ടിലേക്ക് വരുമെന്ന് ഗവര്‍ണര്‍ പറഞ്ഞതായി അരുണ്‍ കുമാര്‍ പറഞ്ഞു. വി എസിന്റെ ആരോഗ്യസ്ഥിതിയൊക്കെ അറിയാം. വന്നാല്‍ത്തന്നെ ബുദ്ധിമുട്ടിക്കില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞതെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles