Monday, January 5, 2026

മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല ;സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രിയിൽ നിന്നും ഗവർണർ വിശദീകരണം തേടും,തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം :സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയിൽ നിന്ന് ഗവർണർ വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗൽ അഡൈ്വസർ ഗവർണർക്ക് നൽകിയത്. വിശദീകരണം തേടിയാൽ സത്യപ്രതിജ്ഞ നാളെ നടക്കുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.

മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ലെന്നാണ് ഗവർണറുടെ നിലപാട്. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ കോടതി കുറ്റാരോപിതന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്.

Related Articles

Latest Articles