Friday, May 3, 2024
spot_img

എ.ഐ ക്യാമറ ഇടപാട് വിജിലൻസിന്;അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സിന് നിര്‍ദേശം. ഗതാഗത വകുപ്പിനെതിരായ അഞ്ച് പരാതികളില്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഹരിപ്പാട് എം.എല്‍.എ രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പുറത്തുവിട്ട രേഖകളിൽ എ.ഐ ക്യാമറ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ചില കാര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം, എ.ഐ ക്യാമറ വിഷയം മാത്രമല്ല വിജിലന്‍സ് അന്വേഷിക്കുന്നത്. മുന്‍ ട്രാന്‍സ്പോര്‍ട്ട് ജോയിന്റ് കമ്മിഷണര്‍ രാജീവ് പുത്തലത്തിനെതിരെയും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles