Monday, September 21, 2026

ആശുപത്രിയിൽ മദ്യപിച്ചെത്തി അതിക്രമം; റിയാലിറ്റി ഷോ താരം മധു അഞ്ചൽ അറസ്റ്റിൽ

ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി അതിക്രമം നടത്തിയ റിയാലിറ്റി ഷോ താരം പിടിയിൽ. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.

അവിടെയുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറഞ്ഞു. ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു പ്രശ്‌നം തുടർന്നു. തുടർന്ന് ബലം പ്രയോഗിച്ച് മധുവിനെ കൊണ്ടുപോകുകയായിരുന്നു. മദ്യപിച്ചു ബഹളം വെച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിന്നീട് അമ്മയ്‌ക്കൊപ്പം മധുവിനെ ജാമ്യത്തിൽ വിട്ടയച്ചു.

Related Articles

Latest Articles