Friday, May 3, 2024
spot_img

ജനങ്ങളുടെ പരാതികള്‍ 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം; നിർണായക ഉത്തരുവുമായി കേന്ദ്ര സർക്കാർ

ദില്ലി: പൊതുജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 60 ദിവസത്തിനകം പരാതികള്‍ തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം. ഇത് 45 ദിവസമായി വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി.

കോവിഡുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് മുന്‍ഗണന നല്‍കി മൂന്നു ദിവസത്തിനകം തീര്‍പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം വഴി കഴിഞ്ഞ വര്‍ഷം മാത്രം 22 ലക്ഷം പരാതികളാണ് ലഭിച്ചത്. ഈ വര്‍ഷം ഇതുവരെ 12 ലക്ഷം പരാതികള്‍ ലഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവില്‍ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം ശരവേഗത്തിലാണ് പരാതികള്‍ തീര്‍പ്പാക്കുന്നത്. 87 ശതമാനം മന്ത്രാലയങ്ങളും വകുപ്പുകളും 45 ദിവസത്തിനകം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles