Saturday, May 18, 2024
spot_img

ധൂർത്തും ആഘോഷവും ആർഭാടവും സർക്കാർ പദ്ധതി ;ജീവിതഭാരം താങ്ങാനാവാതെ ജനങ്ങൾ, വിമൺ ഇന്ത്യാമൂവ്മെൻറ് ധർണ്ണ നടത്തി

തിരുവനന്തപുരം- ഇടത് സർക്കാറിൻെറ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് വിമൺ ഇന്ത്യാ മൂവ്മൻറ് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. ജനങ്ങൾ ബുദ്ധിമുട്ടുബോൾ ധൂർത്തും ആഘോഷവും ആർഭാടവുമായി നടക്കുകയാണ് സർക്കാർ. സംഭരിച്ച നെല്ലിൻറെ തുക ലഭിക്കാതെ കർഷകർ ആത്മഹത്യ ചെയ്യുന്നു. സബ്സിഡി തുക ലഭിക്കാതെ കുടുംബശ്രീ ഹോട്ടലുകൾ ഓരോന്നു പൂട്ടുന്നു. പുനർഗേഹം പദ്ധതി നിലച്ചു. ലൈഫ് പദ്ധതി പാതി വഴിയിൽ. കേരളീയം പദ്ധതി സർക്കാരിൻറെ ധൂർത്തിൻറെ പര്യായമാണെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് സുനിതാ നിസാർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ഐ. ഇർഷാന, എസ്.ഡി .പി.ഐ സംസ്ഥാന സമിതി അംഗം എൽ. നസീമ, ബാബിയ ടീച്ചർ, സബീന ലുക്ക് മാൻ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു.

Related Articles

Latest Articles