തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രവാക്രങ്ങള്‍ എഴുതിയ വാഹനം പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ പട്ടത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. പട്ടം റോയല്‍ ക്ലബില്‍ നിന്നാണ് വാഹനം പിടികൂടിയത്.
പഞ്ചാബ് സ്വദേശീയുടെ പേരിലുള്ള യുപി രജിസ്‌ട്രേഷന്‍ വാഹനമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കാറില്‍ പെയിന്റുപയോഗിച്ച് പ്രധാനമന്ത്രി 150 കര്‍ഷകരെ കൊന്നുവെന്നും, പുല്‍വാമ ഗോദ്ര ആക്രമണങ്ങള്‍ നടത്തിയതും അദ്ദേഹമാണെന്നും എഴുതിരിക്കുന്നു.
അതേസമയം വാഹന ഓടിച്ചയാള്‍ ക്ലബില്‍ ബഹളം ഉണ്ടാക്കിയതിന് ശേഷം കാര്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. ഇലക്ട്രോണിക്‌സ് കേബുളുകള്‍ വാഷറുകള്‍ എന്നിവയും ധാരാളമായി വണ്ടിയില്‍ നിന്ന് കണ്ടെത്തി.

