Wednesday, December 31, 2025

ഗ്രാമി പുരസ്‌കാരം: ഫാല്‍ഗുനി ഷാ‍യ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ദില്ലി: 64ാമത് ഗ്രാമി പുരസ്‌കാര വേദിയില്‍ തിളങ്ങിയ ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ഫാല്‍ഗുനി ഷാ യ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെസ്റ്റ് ചില്‍ഡ്രന്‍സ് മ്യൂസിക് വിഭാഗത്തിലാണ് ഫാല്‍ഗുനി ഷാ ഗ്രാമി പുരസ്‌കാം നേടിയത്.

‘ഗ്രാമി 2022ല്‍ കുട്ടികളുടെ മികച്ച സംഗീത ആല്‍ബത്തിനുള്ള അവാര്‍ഡാണ് ഫാല്‍ഗുനി ഷാ നേടിയത്. അവളുടെ ഭാവി ഉദ്യമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. ഇനിയും ഉന്നതങ്ങളിലേയ്ക്ക് അവളുടെ കീര്‍ത്തി എത്തട്ടേ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഫാല്‍ഗുനിയുടെ ‘എ കളര്‍ഫുള്‍ വേള്‍ഡ്’ എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ ട്വീറ്റിന് പ്രതികരിച്ച്‌ ഫാല്‍ഗുനിയും എത്തി. ഞാന്‍ കടപെട്ടിരിക്കുന്നു. പ്രോത്സാഹനത്തിന് നന്ദി. താന്‍ ഇന്ത്യയുടെ മകളാണ് എല്ലായിടിത്തും ഇന്ത്യയെ പ്രതിനിധീകരിക്കണം. അവാര്‍ഡുകള്‍ നേടണം.എന്നായിരുന്നു ഫാൽഗുനി ഇതിന് മറുപടി നൽകിയത്.

2007 ലാണ് ഫാല്‍ഗുനി തന്റെ സോളോ ആല്‍ബം റിലീസ് ചെയ്തത്. തെക്ക് കിഴക്കന്‍ ഏഷ്യയിലുടനീളമുള്ള നാടോടി രീതികളെ പാശ്ചാത്യ സംഗീതവുമായി സംയോജിപ്പിച്ചാണ് ആല്‍ബം നിര്‍മ്മിച്ചത്. ബെസ്റ്റ് ചില്‍ഡ്രന്‍സ് മ്യൂസിക് ആല്‍ബം എന്ന വിഭാഗത്തിലേക്ക് പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ് ഫാല്‍ഗുനി.

Related Articles

Latest Articles