Friday, May 17, 2024
spot_img

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൗതുകം നൽകുന്ന ഗ്രാന്‍റീസ് മരങ്ങള്‍ ഇനി ഓർമ്മ;സഞ്ചാരികളുടെ പറുദീസയ്ക്ക് പൂട്ടിട്ട് കെഎസ്ആര്‍ടിസി അധിക്യതര്‍

മൂന്നാര്‍: മൂന്നാറിലെ വിനോദ സഞ്ചാരികൾക്ക് എന്നും കൗതുക മുണർത്തുന്ന ഒന്നാണ് ഗ്രാന്‍റീസ് മരങ്ങള്‍.തണലായിരുന്ന ഗ്രാന്‍റീസ് മരങ്ങള്‍ ഇനി ഓർമ്മയാവുകയാണ്.സഞ്ചാരികള്‍ യാത്രയ്ക്കിടെ അല്‍പ നേരം വാഹനമൊതുക്കി വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കാനും ഗ്രൂപ്പ്, സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നതിനും ആയിരുന്നു ഉപയോഗിച്ചിരുന്നത്.മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയിട്ടുള്ള മിക്ക സഞ്ചാരികളുടെ കൈയിലും ഗ്രാന്‍റീസ് മരങ്ങള്‍ക്കിടയില്‍ നിന്നുള്ള ഒരു ചിത്രമെങ്കിലും കാണും.എന്നാല്‍ ഇനി അത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ വിനോദസഞ്ചാരികള്‍ക്ക് കഴിയില്ല. ഗ്രാന്‍റീസ് മരങ്ങള്‍ നിറഞ്ഞ ആ ഒന്നരയേക്കറിന് കെഎസ്ആര്‍ടിസി മതില്‍ തീര്‍ത്തു.

സന്ദര്‍ശകര്‍ക്ക് ഇനി ഇവിടേക്ക് കയറാന്‍ അനുമതിയില്ല.കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് കയറാന്‍ സാധിക്കാത്ത വിധത്തില്‍ വേലി നിര്‍മ്മിച്ചതാണ് സഞ്ചാരികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.ഊട്ടിക്ക് സമാനമായ മൂന്നാറിലെ കാലവസ്ഥയില്‍ ഇത്തിരിനേരം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും കുട്ടികളെ കളിപ്പിക്കുന്നതിനും ഇനി മറ്റിടങ്ങള്‍ തേടണം. സഞ്ചാരികളുടെ ഈ നഷ്ടം ടൂറിസം മേഖലയെയും ബാധിക്കും.

Related Articles

Latest Articles