Saturday, September 19, 2026

പത്താൻകോട്ടിൽ സൈനിക ക്യാമ്പിന് സമീപം ഗ്രനേഡ് സ്‌ഫോടനം; ആർക്കും പരിക്കില്ലെന്ന് സൂചന; അതീവ ജാ​ഗ്രത

പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക ക്യാമ്പിന് സമീപം ഗ്രനേഡ് സ്ഫോടനം. ദീരുപുളിലെ ആർമിയുടെ ത്രിവേണി ഗേറ്റിന്​ മുന്നിലാണ്​ ​ ഗ്രനേഡാക്രമണമുണ്ടായതെന്ന്​ പ്രതിരോധസേന വൃത്തങ്ങൾ അറിയിച്ചു.

പ്രദേശത്ത് നിന്ന് വിവാഹ ഘോഷയാത്ര പോകുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതർ ആർമി സ്റ്റേഷൻ ഗേറ്റിന് സമീപം ഗ്രനേഡ് എറിയുകയായിരുന്നുവെവ്വാണ് ലഭിക്കുന്ന സൂചന. പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് റിപ്പോർട്ട്. പത്താൻകോട്ടിലെ എല്ലാ പോലീസ് ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗ്രനേഡിന്‍റെ ചില ഭാഗങ്ങൾ സംഭവസ്ഥലത്ത്​ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​​. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Latest Articles