Sunday, May 19, 2024
spot_img

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍

ദില്ലി: ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ചേരും. ജിഎസ്ടി നിരക്ക് വര്‍ദ്ധന, ചില സാധനങ്ങള്‍ക്ക് കൂടുതല്‍ സെസ് ഏര്‍പ്പെടുത്തിയേക്കും തുടങ്ങിയ സൂചനകള്‍ക്കിടെയാണ് കൗണ്‍സില്‍ യോഗം ചേരുന്നത്. ശനിയാഴ്ച സാമ്പത്തിക മേഖലയിലെ ഉന്നതരുമായി പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുന്നുണ്ട്.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ നഷ്ടപരിഹാരത്തുകയായ 35298 കോടി രൂപ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചിരുന്നു. അതിനാല്‍ യോഗത്തില്‍ ഇതു സംബന്ധിച്ച വലിയ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയില്ല. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം വൈകിക്കുന്നത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതുകൂടി കണക്കലെടുത്തായിരുന്നു കേന്ദ്ര തീരുമാനം.

Related Articles

Latest Articles