Saturday, May 4, 2024
spot_img

സ്കൂൾ മുറിയിൽ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: സംഭവം കാട്ടാക്കടയിൽ, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: സ്കൂൾ പ്യൂണിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണിനെയാണ് സ്കൂൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിമൂട് നവ്യാ ഭാവനിൽ ഇരുപത്തിനാലുകാരനായ നവീൻ ആണ് മരിച്ചത്.

കഴിഞ്ഞ മൂന്നുവർഷമായി ഈ സ്കൂളിൽ ജോലി നോക്കി വരികയായിരുന്നു നവീൻ. വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൂടുതൽ അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles