Thursday, September 24, 2026

അന്ന്… അച്ഛനോളം…ഇന്ന് … അമ്മയോളം’: മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ​ഗിന്നസ് പക്രു; വൈറൽ ‍

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ​ഗിന്നസ് പക്രു. തന്റെ കുടുംബ വിശേഷങ്ങൾ പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്. മകൾ ദീപ്ത കീർത്തിയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് താരം പങ്കുവച്ചത്.

”അന്ന്.. അച്ഛനോളം.. ഇന്ന്.. അമ്മയോളം..” എന്ന അടിക്കുറിപ്പിലായിരുന്നു ഗിന്നസ് പക്രു ചിത്രങ്ങൾ പങ്കുവെച്ചത്. ചെറിയ കുട്ടിയായിരുന്ന സമയത്തെ തനിക്കൊപ്പം നിൽക്കുന്ന മകളുടെ ചിത്രവും ഇപ്പോൾ ഭാര്യയ്ക്കൊപ്പം നിൽക്കുന്ന ചിത്രവുമാണ് താരം പങ്കുവച്ചത്. സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ് താരത്തിന്റെ പോസ്റ്റ്. ഇതിനോടകം ഒരു ലക്ഷത്തിൽ അധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

​ഗിന്നസ് പക്രുവും മകളും ഒന്നിച്ചുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങളുമായി എത്താറുള്ളത്. അദ്ഭുതദ്വീപിലൂടെയാണ് അജയ് കുമാർ ആദ്യമായി നായകനാകുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ൽ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്. 2006ലായിരുന്നു പക്രുവിന്റെ വിവാഹം.

Related Articles

Latest Articles