Friday, June 14, 2024
spot_img

ഗതാഗതനിയമം ലംഘിച്ചാൽ പിഴയില്ല, പകരം പൂക്കൾ; ഗുജറാത്ത് സർക്കാരിന്റെ ദീപാവലി ഓഫർ

അഹമ്മദാബാദ്∙ ദീപാവലി പ്രമാണിച്ച് ഗതാഗതനിയമം ലംഘിക്കുന്നവരിൽനിന്ന് പിഴയീടാക്കില്ലെന്ന് ഗുജറാത്ത് സർക്കാർ. ഒക്ടോബർ 27 വരെയാണ് ഇളവെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവി അറിയിച്ചു. ഏഴ് ദിവസത്തെ കാലയളവിഹെൽമറ്റില്ലാതെ, ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരെയോ മറ്റ് ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരെയോ കണ്ടെത്തിയാൽ അവരിൽ നിന്ന് പിഴ ഈടാക്കില്ല.

പകരം തങ്ങളുടെ പൊലീസ് പൂക്കൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തരമന്ത്രിയുടെ നടപടി. സർക്കാരിന്റെ മറ്റൊരു ജനപ്രിയ നടപടിയെന്നാണ് സംഘവി ഇതിനെ വിശേഷിപ്പിച്ചത്.

Related Articles

Latest Articles