Sunday, October 4, 2026

ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങി ; അതേ ബസ് കയറിയിറങ്ങി ഹൈദരാബാദിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഹൈദരാബാദ് : ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങവേ അതേ ബസിനടിയിൽപെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ മധുരാനഗറിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യൂസഫ്ഗുഡ മാസ്റ്റേഴ്സ് ജൂനിയർ കോളേജിലെ വിദ്യാർത്ഥിയായ മെഹറീൻ ആണ് മരിച്ചത്.

ബസ് ചെറിയൊരു കയറ്റം കയറി വളവ് തിരിയുന്നതിനിടെയാണ് വിദ്യാർത്ഥിനി മുന്നിലെ വാതിലൂടെ ഇറങ്ങാൻ ശ്രമിച്ചത്. നിലതെറ്റി റോഡിൽ പതിച്ച കുട്ടിയുടെ ശരീരത്തിലൂടെ ബസിന്റെ ഇരുഭാഗത്തെ ചക്രങ്ങളും കയറിയിറങ്ങുകയായിരുന്നു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നെത്തിയ പാെലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Latest Articles