വിശാഖപട്ടണം : നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റുകളുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിശാഖപ്പട്ടണത്തെത്തി. നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ഉന്നതരുമായും രാജ്നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും.
പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ മേഖലയുടെ നൂറ് ദിവസത്തെ കർമ്മ പദ്ധതിയെ കുറിച്ചാണ് ചർച്ചകൾ നടത്തിയത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി മനോജ് പാണ്ഡ, നാവികസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ യോഗത്തിൽ പങ്കെടുത്തു. നാവികസേന മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ആദ്യ യോഗമായിരുന്നു ഇത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി.

