Saturday, May 4, 2024
spot_img

താനൊരു വൻ തോൽവിയാണല്ലോ! ഇന്ത്യയുടെ കോവിഡ് വാക്സിനായി കേണപേക്ഷിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യയുടെ വാക്സിൻ ഫലപ്രാപ്തിയിൽ മോദിയെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്ത് വന്നത്. അതുപോലെ കോടിക്കണക്കിനു ഡോസ് ഓർഡറുകളുമായി മറ്റു ലോകരാജ്യങ്ങളും മുന്നോട്ടുവന്നതോടെ ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളാണ് പറയാനുള്ളത്. ഇപ്പോഴിതാ ഇന്ത്യയുടെ കൊറോണവാക്സിന് അനുമതി നൽകി പാക് സർക്കാരും രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യയുടെ ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കുന്നതിനാണ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്ഥാൻ അംഗീകാരം നൽകിയത്. അതേസമയം ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം പാകിസ്ഥാൻ ഈ വാക്സിൻ ഏറ്റെടുക്കില്ല. ജനസംഖ്യയുടെ 20% പേർക്ക് കോവാക്സ് പദ്ധതി പ്രകാരം പാകിസ്ഥാന് ഈ വാക്സിൻ ലഭിക്കുമെന്നാണ് കരുതുന്നത്.

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് ഡോക്ടർ ഫൈസൽ സുൽത്താൻ പാകിസ്ഥാൻ ദിനപത്രമായ ഡോണുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നിർമ്മിച്ച കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചു. മാത്രമല്ല ചൈനയുടെ സയനോഫോം വാക്സിനും അടുത്ത ആഴ്ച രജിസ്റ്റർ ചെയ്യുമെന്നും പാകിസ്ഥാൻ അറിയിച്ചു. അവർ പറയുന്നത് ഇങ്ങനെ “ഞങ്ങൾ ഈ വാക്സിൻ രജിസ്റ്റർ ചെയ്തത് അതിന്റെ ഫലപ്രാപ്തി 90% ആയതിനാലാണ്, മറ്റ് മാർഗങ്ങളിലൂടെ അത് നേടാൻ ഞങ്ങൾ ശ്രമിക്കും.” കോവാക്സ് പദ്ധതി പ്രകാരം വാക്സിൻ നമുക്കും ലഭ്യമാകും. കൂടാതെ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻഡ് ഇമ്യൂണൈസേഷൻ (ഗവി) രൂപീകരിച്ച സഖ്യമാണ് കോവാക്സ്.

മറ്റൊരു കാര്യം ലോകത്തെ 190 രാജ്യങ്ങളിൽ 20 ശതമാനത്തിന് കൊറോണ വാക്സിൻ സൗജന്യമായി നൽകുമെന്ന് കോവാക്സ് വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെ നോക്കുമ്പോൾ അതിൽ പാകിസ്ഥാനും ഉൾപ്പെടുന്നു. ഏപ്രിൽ മാസത്തോടെ ഇന്ത്യയിൽ നിർമ്മിച്ച കൊറോണ വൈറസ് വാക്സിൻ ലഭിക്കുമെന്നാണ് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്നാണ് ഇമ്രാൻഖാൻറെ തീരുമാനമെങ്കിലും ജീവൻ രക്ഷാ മരുന്നുകൾ ഇറക്കുമതി ചെയ്യാമെന്ന് പാകിസ്ഥാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles