Saturday, October 3, 2026

തലസ്ഥാന നഗരിയിൽ വീണ്ടും വെടിവയ്പ്പ്: പോലീസുകാരെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; നാലുപേർ പിടിയിൽ

ദില്ലി: ദില്ലിയിൽ വീണ്ടും (Gunshot In Delhi)വെടിവയ്പ്പ്. ജരോദ കലാന്‍ പ്രദേശത്താണ് പോലീസുകാർക്കുനേരെ വെടിവയ്പുണ്ടായത്. അക്രമികള്‍ക്ക് നേരെ പോലീസും നിറയൊഴിച്ചു. സംഭവത്തിൽ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. അതേസമയം നാലുപേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ദില്ലിയെ ഞെട്ടിച്ച് രോഹിണി കോടതിയിലും വെടിവയ്പ് നടന്നിരുന്നു.

ഗൂണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളുമാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് വീണ്ടും അക്രമസംഭവങ്ങൾ തലസ്ഥാന നഗരിയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ദില്ലിയിൽ കൂടുതൽ ജാഗ്രതയിലാണ് പോലീസ്.

Related Articles

Latest Articles