Guruvayoor festival gets flagged off; Elephant race today
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറ്റം. ഉത്സവത്തിന് തുടക്കം കുറിച്ചുള്ള ആനയോട്ടം ഇന്ന്. . വൈകിട്ട് മൂന്നുമണിയോടെയാണ് ആരംഭിക്കുക.. ആനയോട്ടത്തിൽ 19 ആനകൾ പങ്കെടുക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഉത്സവച്ചടങ്ങുകൾക്കായുള്ള ഭക്തിനിർഭരമായ ആചാര്യവരണം നടക്കും.
ഉത്സവത്തിന്റെ ആദ്യ ദിവസം മാത്രമാണ് ഗുരുവായൂരിൽ ആനയില്ലാശീവേലി നടക്കുന്നത്. ഭഗവാന്റെ തങ്കത്തിടമ്പ് കയ്യിലെടുത്ത് എഴുന്നള്ളിച്ച് കീഴ്ശാന്തി ശീവേലി പൂർത്തിയാക്കും. ക്ഷേത്രത്തിൽ ആന ഇല്ലാതിരുന്ന കാലത്ത് കൊടിയേറ്റ ദിവസം രാവിലെ ആന എത്തിയില്ലെന്നും എന്നാൽ ഉച്ചകഴിഞ്ഞപ്പോൾ ആനകൾ കൂട്ടത്തോടെ ഓടിയെത്തിയെന്നുമുള്ള ഐതിഹ്യത്തിന്റെ ഭാഗമായാണ് ആനയില്ലാശീവേലിയും ആനയോട്ടവും നടത്തുന്നത്. ആദ്യം ക്ഷേത്രഗോപുരം കടക്കുന്ന ആന ഏഴ് പ്രദക്ഷിണം പൂർത്തിയാക്കും
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…