Wednesday, May 15, 2024
spot_img

ഗുരുവായൂർ ക്ഷേത്രത്തിൽ ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരി സ്ഥാനമേറ്റു; തിയ്യന്നൂര്‍ ക്യഷ്ണചന്ദ്രന്‍ നമ്പൂതിരി താക്കോല്‍ക്കൂട്ടം വെള്ളിക്കുംഭത്തില്‍ സമര്‍പ്പിച്ചു സ്ഥാനമൊഴിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി കക്കാട്ടു മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരി സ്ഥാനമേറ്റു. വെള്ളിയാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുന്‍പായിരുന്നു മേല്‍ശാന്തിയായി മാറ്റിയ ചടങ്ങ്.

മേല്‍ശാന്തിയായിരുന്ന തിയ്യന്നൂര്‍ ക്യഷ്ണചന്ദ്രന്‍ നമ്പൂതിരി ശ്രീലക മുന്നില്‍ നമസ്‌കാര മണ്ഡപത്തില്‍ സ്ഥാനചിഹ്നമായ താക്കോല്‍ക്കൂട്ടം വെള്ളിക്കുംഭത്തില്‍ സമര്‍പ്പിച്ചു സ്ഥാനമൊഴിഞ്ഞു. ക്ഷേത്ര ഊരാളന്‍ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് സ്ഥാനചിഹ്നമായ താക്കോല്‍ക്കൂട്ടം പുതിയ മേല്‍ശാന്തി കിരണ്‍ ആനന്ദ് നമ്ബൂതിരിക്ക് നല്‍കി.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്‌മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഇനി 2023 മാര്‍ച്ച്‌ 31 വരെ പുറപ്പെടാ ശാന്തിയായി ശ്രീഗുരുവായൂരപ്പ സവിധത്തില്‍ കിരണ്‍ ആനന്ദ് നമ്പൂതിരി ഉണ്ടാകും.

Related Articles

Latest Articles