Monday, September 21, 2026

ഇറാനിൽ പോലീസ് സ്റ്റേഷന് നേരെ ആക്രമണം! നാല് എലൈറ്റ് ഗാർഡ് അംഗങ്ങൾ ഉൾപ്പെടെ 19 പേർ മരണപ്പെട്ടു

ഇറാൻ: പോലീസ് സ്‌റ്റേഷനുനേരെയുണ്ടായ ആക്രമണത്തിൽ നാല് എലൈറ്റ് ഗാർഡ് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നഗരത്തിലെ പൊലീസ് സ്റ്റേഷനിൽ സായുധ വിഘടനവാദികൾ നടത്തിയ ആക്രമത്തിലായിരുന്നു ഇറാനിലെ എലൈറ്റ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ നാല് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോ​ഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.

വെള്ളിയാഴ്ചയായിരുന്നു ആക്രമം സംഭവിച്ചത്. അക്രമികൾ സഹെദാൻ നഗരത്തിലെ പള്ളിക്ക് സമീപം ഒളിച്ചിരുന്ന് പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. 32 കാവൽ ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു. 19 പേർ കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവർണർ ഹുസൈൻ മൊദാരെസിയെ ഉദ്ധരിച്ച് ഐആർഎൻഎ സ്ഥിരീകരിച്ചു.

Related Articles

Latest Articles