Thursday, January 8, 2026

രാജ്യത്തെ എല്ലാ പൗരന്മാരും ശിവലിംഗം കണ്ടെത്തിയ സ്ഥലം ക്ഷേത്രമാണെന്ന് അംഗീരിക്കണം: വിശ്വഹിന്ദു പരിഷത്ത്

ദില്ലി: വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയത് അത് ക്ഷേത്രമാണെന്നതിനുള്ള തെളിവാണെന്ന് വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാര്‍. രാജ്യത്തെ എല്ലാ പൗരന്മാരും ശിവലിംഗം കണ്ടെത്തിയ സ്ഥലം ക്ഷേത്രമാണെന്ന് അംഗീരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു പാര്‍ട്ടികളുടെയും അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ശിവലിംഗം കണ്ടെത്തിയത്. ശിവലിംഗം കണ്ടെത്തിയതോടെ സ്ഥലം ക്ഷേത്രമാണെന്ന് സ്വയം തെളിഞ്ഞിരിക്കുകയാണെന്നും കൂടാതെ ഇതിന്റെ മതപരമായ അടിസ്ഥാന ഘടന 1947ലും ക്ഷേത്രമായിരുന്നു.’ അലോക് കുമാര്‍ പറയുകയും ചെയ്തു.

മസ്ജിദിനുള്ളിലെ മുറികളില്‍ ഒന്നില്‍ നിന്ന് സര്‍വേയ്ക്കിടെയാണ് ശിവലിംഗം കണ്ടെത്തിയത്. ഇത് അതീവ സന്തോഷകരമായ വാര്‍ത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles