Thursday, May 16, 2024
spot_img

ഹ-മാ-സ് പ-ത-ന-ത്തിലേക്ക് ; ഗാ-സയുടെ നിയന്ത്രണം കൈവശമാക്കി ഇസ്രായേൽ !

ഗാസയിൽ ഇസ്രയേൽ പ്രതിരോധ സേന നടത്തുന്ന നീക്കം നിർണ്ണായക ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വെറുതെയിരുന്ന തങ്ങളെ ചൊറിഞ്ഞ ഹമാസിനെ അടിവേരോടെ പിഴുതെടുക്കുകയാണ് ഇസ്രായേൽ ഇപ്പോൾ ചെയ്യുന്നത്. ഇപ്പോഴിതാ, പലസ്തീന്‍ അതോറിറ്റിയെ പുറത്താക്കി ഗാസ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിന്റെ, പാര്‍ലമെന്റ് മന്ദിരം ഇസ്രായേല്‍ പ്രതിരോധ സേന പിടിച്ചെടുത്തു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഹമാസിന്റെ രണ്ടുഡസനോളം കമാൻഡർമാരെ വധിച്ചുകൊണ്ട് കടുത്ത വെല്ലുവിളി ഉയർത്തിയാണ് ഇസ്രായേൽ സൈനിക നീക്കം പുരോഗമിക്കുന്നത്. കൂടാതെ, ഗാസയിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ഐഡിഎഫ് സൈനികര്‍ ഇസ്രായേല്‍ പതാക വീശുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടമായതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. 16 വർഷമായി ഗാസ ഭരിച്ചിരുന്നത് ഹമാസായിരുന്നു. എന്നാൽ ഇന്ന് അത് നഷ്ടമായതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഭീകരവാദികൾ പലായനം ചെയ്യുകയാണെന്നും യോവ് ഗാലന്റ് വ്യക്തമാക്കി.

അതേസമയം, ഇസ്രയേലിൽ പലസ്തീൻ ഭീകരർ ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തെ തുടർന്ന് ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അൽ അജൗറിയെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർറ്റ്മെന്റ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു. കൂടാതെ, ഉന്നത ഹമാസ് നേതാക്കൾക്കെതിരെ ഉപരോധവും വിലക്കും ഉൾപ്പെടെയുള്ള നടപടികൾക്കും അമേരിക്ക ശുപാർശ നൽകി. ഹമാസിനും പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിനും ഇറാൻ പിന്തുണ നൽകുന്നതായി അമേരിക്ക കണ്ടെത്തി. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഹമാസ് നേതാക്കൾക്കെതിരെയാണ് അമേരിക്ക നടപടികൾ ശക്തമാക്കിയത്. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് അൽ അജൗറി. ഗാസയിലും സിറിയയിലും സുഡാനിലും ലബനനിലും യെമനിലും ഇയാൾ ഭീകര പരിശീലനങ്ങളും തീവ്രവാദ റിക്രൂട്ട്മെന്റുകളും സംഘടിപ്പിച്ചതായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. കരിമ്പട്ടികയിൽ പെട്ട ആഗോള ഭീകരനായ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുമായി, അടുത്ത ബന്ധം പുലർത്തിയിരുന്ന ഹമാസ് സഹസ്ഥാപകനും ഉന്നത നേതാവുമായ മഹ്മൂദ് ഖാലിദ് സഹറിനെ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചു. ഇയാൾക്കെതിരെ ഉപരോധവും വിലക്കും നിലനിൽക്കുന്നതായിരിക്കും.

ജൂതന്മാർക്കെതിരെ പരസ്യ പ്രസ്താവനകൾ നടത്തുകയും ഇസ്രയേലിനെ നശിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ഹമാസിന് വേണ്ടി ഔദ്യോഗിക അഭിമുഖങ്ങളിൽ ഉൾപ്പെടെ രംഗത്ത് വരികയും ചെയ്യുന്ന ഭീകരനാണ് സഹർ. ഹമാസിന് വേണ്ടി ഇറാനുമായി ഇടപാടുകൾ നടത്തുന്നത് ഇയാളാണെന്നും അമേരിക്ക വ്യക്തമാക്കുന്നു. മറ്റൊരു ഹമാസ് ഭീകരനായ മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് റാഷിദ് അൽ അതീലിക്കെതിരെയും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റും ട്രഷറി ഡിപ്പാർട്ട്മെന്റും അറിയിച്ചു. ഇറാനിലെ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് പ്രതിനിധിയായ നാസർ അബു ഷരീഫിനും ഇയാൾ പ്രതിനിധീകരിക്കുന്ന സംഘടനയായ മുഹ്ജാത് അൽഖുദ്സ് ഫൗണ്ടേഷനും അമേരിക്ക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് ഭീകരരുടെ കുടുംബാംഗങ്ങൾക്കും ഭീകരപ്രവർത്തനത്തിന് പിടിയിലായവരുടെ കുടുംബങ്ങൾക്കും സംഘടന മുഖേന സാമ്പത്തിക സഹായം എത്തുന്നതായി അമേരിക്ക കണ്ടെത്തി. സംഘടനയുടെ സ്ഥാപകൻ ജമീൽ യൂസുഫ് അഹ്മദ് അലിയാനെതിരെയും നടപടിയുണ്ടാകും. കൂടാതെ ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശനാണയ വിനിമയ കമ്പനിയായ നബീൽ ചൗമാൻ ആൻഡ് കമ്പനിക്കെതിരെയും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഈ സ്ഥാപനം മുഖേന ഇറാനിൽ നിന്നും ഗാസയിലെ ഭീകരരുടെ കൈകളിലേക്ക് പണം എത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കമ്പനിയുടെ സ്ഥാപകൻ നബീൽ ഖാലിദ് ഹലീൽ, മകൻ ഖാലിദ് ചൗമാൻ, ലെബനീസ് വ്യവസായി റെദ അലി ഖാമിസ് എന്നിവർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Related Articles

Latest Articles