Friday, May 24, 2024
spot_img

കരഞ്ഞു തളർന്ന് ഹ-മാ-സ് പോ-രാ-ളി-ക-ൾ ; ഞങ്ങളെ രക്ഷിക്കണേ എന്ന് കരച്ചിലും !

ഒരു മാസം പിന്നിട്ടിട്ടും ഇസ്രായേൽ – ഹമാസ് സംഘർഷം ഇപ്പോഴും ഒരയവുമില്ലാതെ തുടരുകയാണ്. വെറുതെയിരുന്ന ഇസ്രയേലിനെ പോയി ചൊറിഞ്ഞു പണി വാങ്ങിയ അവസ്ഥയിലാണ് ഇപ്പോൾ ഹമാസ് ഭീകരർ. കാരണം, യുദ്ധം തുടങ്ങിവച്ചത് ഹമാസാണെങ്കിലും ഇസ്രായേൽ ഇങ്ങനെ തിരിച്ചടിക്കുമെന്ന് ഹമാസ് വിചാരിച്ചിരുന്നില്ല. ഇസ്രായേൽ ഇപ്പോൾ ഗാസയുടെ ഭൂഭാഗം പ്രദേശങ്ങളും കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ, ഇസ്രായേൽ തങ്ങളെ കൊല്ലുന്നേ എന്ന് പറഞ്ഞു ഇരവാദം മുഴക്കലാണ് ഇപ്പോൾ ഹമാസിന്റെ മെയിൻ പണി. എന്നാൽ നീയൊക്കെ എത്രകരഞ്ഞാലും വെടിനിർത്തൽ അവസാനിപ്പിക്കില്ലെന്ന് വീണ്ടും വീണ്ടും വ്യക്തമാക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഗാസയിൽ ഉടനെ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയിൽ നിന്നും ഹമാസ് ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗാസയെ നിരായുധീകരിച്ച് താത്കാലിക നിയന്ത്രണം ഇസ്രയേൽ ഏറ്റെടുക്കും. ഉത്തര ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടമായികഴിഞ്ഞിരിക്കുകയാണ്. അവർക്ക് അവിടെ നിലവിൽ ഒളിയിടങ്ങളില്ലാത്ത വിധത്തിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. കരയിൽ നിന്നും തുരങ്കങ്ങളിൽ നിന്നും ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയിരിക്കുന്നതിനാൽ വിജയം കൈവരിക്കുന്നത് വരെയും ശക്തമായ പോരാട്ടം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. കൂടാതെ, ഹിസ്ബുള്ളക്കും ശക്തമായ മുന്നറിയിപ്പ് ഇസ്രയേൽ പ്രധാനമന്ത്രി നൽകുകയുണ്ടായി. യുദ്ധത്തിൽ ഇടപെടരുത്, ഇടപെട്ടാൽ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും ആൾനാശമെന്നും വ്യോമമാർഗത്തിലും കരമാർഗത്തിലും യുദ്ധം നടക്കുന്നത് അവർക്ക് അറിവുള്ളതാണ്. ഹിസ്ബുള്ളയുടെ നിലപാട് ലെബനന്റെ വിധി നിർണയിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

കൂടാതെ, അറബ് രാജ്യങ്ങളും അവരുടെ ഭാവിയെ കരുതി ഹമാസിനെതിരെ നിലപാട് സ്വീകരിക്കേണ്ടതാണ്. കാരണം, കഴിഞ്ഞ പതിനാറ് വർഷങ്ങൾക്കിടെ ഗാസക്ക് ഹമാസ്, യാതനകൾ മാത്രമാണ് നൽകിയിരിക്കുന്നത്. രക്തവും ദാരിദ്ര്യവും മാത്രമാണ് അവരുടെ സംഭാവനഎന്നും ഇറാൻ നേതൃത്വം നൽകുന്ന ഭീകരവാദ ചേരിയുടെ ആയുധമാണ് ഹമാസ്. അവർ അറബ് രാജ്യങ്ങൾക്കും ഭീഷണിയാണെന്നും നെതന്യാഹു തുറന്നടിച്ചു. യുദ്ധം വിജയപ്രതീക്ഷ നൽകി മുന്നോട്ട് പോവുകയാണ്. ഹമാസിനെ ഉന്മൂലനം ചെയ്താലും സമീപ ഭാവിയിൽ വെസ്റ്റ് ബാങ്ക് അധികാരികൾക്ക് ഗാസയിലെ അധികാരം കൈമാറില്ല. ഇസ്രയേലിനെ വെറുക്കാൻ പഠിപ്പിക്കുന്ന ഒരു തലമുറ ഇനി മേഖലയിൽ വളർന്ന് വരാൻ പാടില്ല. അതിന് വേണ്ട കാര്യങ്ങൾ ചെയ്ത ശേഷം ഗാസയുടെ ഭാവി തീരുമാനിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. കൂടാതെ, ബന്ദികളെ മോചിപ്പിക്കാതെ സമാധാനം എന്ന ആശയമേ ഉദിക്കുന്നില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബന്ദികളുടെ കാര്യത്തിൽ മൊസാദ് ചില തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. അത് എന്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വാർത്താ സമ്മേളനത്തിൽ നെതന്യാഹു അറിയിച്ചു.

Related Articles

Latest Articles