Thursday, May 2, 2024
spot_img

മക്ക – മദീന പുണ്യ നഗരിയില്‍ ചൂട് വര്‍ദ്ധിക്കുന്നു; ഹാജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹജ്ജ് മിഷണ്‍

സൗദി; മക്ക – മദീന പുണ്യ നഗരിയില്‍ ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ ഹാജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹജ്ജ് മിഷണ്‍. 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് മക്കയിലെയും മദീനയിലെയും ശരാശരി ചൂട്. പ്രായമേറിയവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണിതെന്നാണ് അധികൃതര്‍ പറയുന്നത്.

ഹജ്ജ് വേളയില്‍ താപനില നാല്‍പത്തഞ്ച് ഡിഗ്രിക്കരികിലെത്തും. തുടര്‍ന്നുള്ള ദിനങ്ങളില്‍ നിര്‍ജലീകരണത്തിനും തളര്‍ച്ചക്കും സാധ്യതയേറും. ഹജ്ജ് മിഷനും സ്വകാര്യ ഗ്രൂപ്പുകളും ഹാജിമാര്‍ക്ക് കുടയും വേണ്ടുവോളം പാനീയങ്ങളും നല്‍കി വരുന്നുണ്ട്.

ഉച്ച സമയമൊഴിവാക്കി വേണം ഹാജിമാരുടെ സന്ദര്‍ശനങ്ങളെന്ന് വളണ്ടിയര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു. വഴി നീളെ അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനം തുടര്‍ന്നുള്ള പകലുകളില്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles